Certificazione Unica

എങ്ങനെ ഒപ്പിടാം

നിങ്ങൾ ഒരു പെൻഷൻകാരനോ ജീവനക്കാരനോ ആണെങ്കിൽ, നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഇപ്പോഴും ഇറ്റാലിയൻ ഹിന്ദു യൂണിയന് ആയിരത്തിന് എട്ട് സംഭാവന നൽകാം.
ഇത് എങ്ങനെ ചെയ്യാം
നിങ്ങൾക്ക് CERTIFICAZIONE UNICA – CU ലഭിച്ചിട്ടുണ്ടെങ്കിൽ, സൂചിപ്പിച്ചിരിക്കുന്നതുപോലെ അത് പൂരിപ്പിച്ച് ഒരു പോസ്റ്റ് ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. നിങ്ങൾക്ക് സിംഗിൾ സർട്ടിഫിക്കറ്റ് – CU ലഭിച്ചിട്ടില്ലെങ്കിൽ ഇവിടെ ഡൗൺലോഡ് ചെയ്യാവുന്ന ഫോം ഉപയോഗിക്കാം.

 

ഫോറം ഡൗൺലോഡ് ചെയുക

1.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും നികുതി തിരിച്ചറിയൽ നമ്പരും ഉപയോഗിച്ച് ഫോം പൂരിപ്പിക്കുക.

 

2.

“Unione Induista Italiana” എന്ന പെട്ടിയിലെക്കുള്ളിൽ തന്നെ കയ്യൊപ്പിടുക എന്നത് ശ്രദ്ധിക്കുക.

3.

രണ്ടാമത്തെ പേജിൽ നിങ്ങളുടെ നികുതി തിരിച്ചറിയൽ നമ്പർ എഴുതുക.

 

4.

ഫോമിന്റെ അവസാന ഭാഗത്ത് “നികുതി ഒഴിവാക്കപ്പെട്ടവര്‍ക്കായുള്ള വിഭാഗം” എന്ന ചതുരത്തില്‍ കയ്യൊപ്പ് ഇടുക.

തിരഞ്ഞ് എടുത്ത ഫോം ഒരു സീൽ ചെയ്ത കവറിൽ വയ്ക്കണം, അതിൽ നികുതിദായകന്റെ കുടുംബപ്പേര്, പേര്, നികുതി കോഡ് എന്നിവയും “SCHEDA PER LE SCELTE DELLA DESTINAZIONE DELL’OTTO, DEL CINQUE E DEL DUE PER MILLE DELL’IRPEF” എന്ന വാക്കും ചുരുക്കെഴുത്തുകളില്ലാതെ പൂർണ്ണമായി എഴുതുകയും ഒക്ടോബർ 31-നകം ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ എത്തിക്കുകയും വേണം.

നിങ്ങൾക്ക് നൽകുന്ന രസീത് സൂക്ഷിച്ചി വെക്കുക.

ഈ പേജ് ഷെയർ ചെയ്ത് ഹിന്ദുമതത്തെ പിന്തുണയ്ക്കുക.